കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള സീറോ മലബാര്‍ കമ്യൂണിറ്റി യേശുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ഭക്തിനിര്‍ഭരമായി ഓശാനത്തിരുനാള്‍ ആഘോഷിച്ചു.
മാര്‍ച്ച് 29ന്(ഞായര്‍) വൈകുന്നേരം നാലു മണിയ്ക്ക് മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തില്‍ ഓശാനയുടെ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ കേരളത്തില്‍ നിന്നും എത്തിച്ച കുരുത്തോല വെഞ്ചരിച്ച് വിശ്വാസികള്‍ക്ക് നല്‍കി.
തുടര്‍ന്ന് ഇന്‍ഡ്യന്‍ സമൂഹം ദാവീദിന്റെ പുത്രന് ഓശാന പാടി പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ച് ആഘോഷമായ സമൂഹബലിയര്‍പ്പിച്ചു. റോമില്‍ ഉപരിപഠനം നടത്തുന്ന ഫാ.ഡിറ്റോ സുപ്രത്ത് സിഎംഐ(മിലാന്‍), ഫാ.ജോമോന്‍ അറയ്ക്കപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ഫാ.ഡിറ്റോ സുപ്രത്ത് സിഎംഐ സന്ദേശം നല്‍കി. യൂത്ത് കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. ജര്‍മനിയിലെ മൂന്നാം തലമുറയിലെ കുട്ടികള്‍ തിരുക്കര്‍മ്മങ്ങളില്‍ ശുശ്രൂഷികളായി.
ഓശാനയുടെ പരിപാടികള്‍ക്ക് കമ്യൂണിറ്റിയുടെ കോര്‍ഡിനേഷന്‍ കമ്മറ്റി
നേതൃത്വം നല്‍കി. ദിവ്യബലിയ്ക്കുശേഷം ഓശാനയുടെ സ്മൃതികളുണര്‍ത്തുന്ന കേരള ൈ്രകസ്തവ പാരമ്പര്യ പ്രതീകമായ കൊഴുക്കട്ട എന്ന വിശേഷ ഭോജ്യവും കാപ്പിയ്ക്കൊപ്പം ഒരുക്കിയിരുന്നു.

Comments: